Currency

പൊതുഗതാഗതം സൗജന്യമാക്കുന്ന കാര്യം ജർമ്മനി പരിഗണിക്കുന്നു

സ്വന്തം ലേഖകൻWednesday, February 14, 2018 9:38 pm

ബർലിൻ: രാജ്യത്തെ പൊതുഗതാഗത സംവിധാനം സൗജന്യമാക്കുന്ന കാര്യം ജർമ്മൻ സർക്കാരിന്റെ സജീവ പരിഗണനയിലെന്നു റിപ്പോർട്ട്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതു നിരുത്സാഹപ്പെടുത്താനാണു സർക്കാർ നീക്കം.

യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചിരിക്കുന്ന നിലവാരത്തിലേക്ക് ജര്‍മനിയിലെ വായു നിലവാരം  എത്തിച്ചേര്‍ന്നിട്ടില്ല. അതിനാല്‍ രാജ്യത്തിനെതിരേ നിയമ നടപടി വരുമെന്ന ഭീഷണിയുള്ള സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം നടപടികള്‍ സർക്കാർ ആലോചിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x