
ദുബായ്: യു.എ.ഇയില്‍ രണ്ടിനം മല്‍സ്യങ്ങളെ പിടിക്കുന്നതിന് രണ്ടുമാസം വിലക്ക് ഏര്‍പ്പെടുത്തി. ഷേരി, സാഫി എന്നീ ഇനം മീനുകളെ പിടിക്കുന്നതിനാണ് രണ്ടുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. അനധികൃത മത്സ്യബന്ധന വലകള്‍ ഉപയോഗിക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ യു.എ.ഇ തീരത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രജനനകാലം കണക്കിലെടുത്താണ് യു.എ.ഇയില്‍ ഷേരി, സാഫി എന്നീയിനം മല്‍സ്യങ്ങളെ പിടിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് വിലക്ക്. ഇവയെ പിടിക്കുന്നതിന് മാത്രമല്ല വില്‍പന നടത്തുന്നതിനും നിരോധമുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഈയിനം മല്‍സ്യങ്ങളെ ഇറക്കുമതി ചെയ്ത് വില്‍പന നടത്തിയാലും പിടിവീഴും. ഇതു സംബന്ധിച്ച് മീന്‍പിടുത്തക്കാര്‍ക്കും വ്യാപാരികള്‍ക്കും മന്ത്രാലയം ബോധവത് കരണം സംഘടിപ്പിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.