Currency

രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാം

സ്വന്തം ലേഖകന്‍Monday, February 19, 2018 11:44 am

 

റിയാദ്: രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ ഇനി സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാം. മാത്രവുമല്ല സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. വാണിജ്യ, നിക്ഷേപ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയതിന്റെ പിന്നാലെയുള്ള സുപ്രധാന തീരുമാനമാണിത്.

പുതു സംരംഭത്വം എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തയസിര്‍ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കമ്പനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്റ്റേഷന് നോട്ടറിയില്‍ ചെല്ലാതെ തന്നെ അബശിര്‍ സംവിധാനത്തില്‍ ഇലക്ട്രോണിക്കായി ചെയ്യാവുന്നതാണ്. സ്ത്രീകള്‍ക്ക് അവരുടെ വാണിജ്യ ഇടപാടുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നേരിട്ട് നിര്‍വഹിക്കാമെന്ന് മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.

രാജ്യത്ത് പതിറ്റാണ്ടുകളായി നിലവിലിരുന്ന ശക്തമായ രക്ഷാകൃര്‍തൃത്വ സംവിധാനത്തിനാണ് ഇതോടെ മാറ്റം വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x