Currency

ജനാദിരിയ പൈതൃകോത്സവം; സ്ത്രീ സാന്നിധ്യം ശക്തം, എത്തുന്നവരില്‍ 75 ശതമാനവും സ്ത്രീകള്‍

സ്വന്തം ലേഖകന്‍Tuesday, February 20, 2018 11:57 am

 

റിയാദ്: സൗദിയിലെ ജനാദിരിയ പൈതൃകോത്സവത്തിന് എത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. സൗദിയില്‍ വനിതാ ശാക്തീകരണം ശക്തമാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതികള്‍ ഫലം കാണുന്നുവെന്നാണ് ജനാദ്രിയ പൈതൃക ഗ്രാമത്തിലെ സ്ത്രീ സാന്നിധ്യം തെളിയിക്കുന്നത്. ഇത്തവണ ഇതുവരെ ആറ് ലക്ഷത്തിലേറെ പേര്‍ പൈതൃകോത്സവത്തിനെത്തി. ഇതില്‍ 75 ശതമാനവും സ്ത്രീകളാണ്.

പൈതൃക ഗ്രാമത്തിലെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെ. ജനാദ്രിയയിലെ വിവിധ പ്രവിശ്യകളില്‍ വ്യാപാരത്തിനുള്ളതും സ്ത്രീകള്‍ തന്നെ. ആദ്യ അഞ്ച് ദിനം ബാച്ചിലേഴ്സിന് മാത്രമാണ് പൈതൃക ഗ്രാമത്തില്‍ പ്രവേശനം നല്‍കിയത്. പിന്നീടുള്ള ദിവസങ്ങളെല്ലാം കുടുംബത്തിനായി മാറ്റിവെച്ചതോടെ കുടുംബങ്ങളുടെ കുത്തൊഴുക്കാണ് ജനാദ്രിയ ഗ്രാമം കണ്ടത്. ഇനി എട്ട് ദിവസം കൂടിയുണ്ടാകും പൈതൃക ഗ്രാമത്തിലെ ആഘോഷങ്ങള്‍. അവസാന ആഴ്ചയോടെ പത്ത് ലക്ഷത്തിലേറെ പേര്‍ ഇവിടെയെത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x