Currency

ജർമ്മനിയിൽ തൊഴിലവസരങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

സ്വന്തം ലേഖകൻSunday, March 11, 2018 7:40 pm

ജര്‍മനിയില്‍ തൊഴിലവസരങ്ങള്‍ റെക്കോഡ് ഉയരത്തില്‍ എത്തിയതായി കണക്കുകൾ. 2017ന്റെ അവസാനം വരെയുള്ള കണക്കനുസരിച്ച് 1.2 മില്യന്‍ തൊഴിലവസരങ്ങളാണ് രാജ്യത്ത് നികത്തപ്പെടാതെ കിടക്കുന്നത്. 1990 ലെ ജര്‍മന്‍ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണിത്.

കണക്കുകൾ പ്രകാരം ഓരോ നൂറ് വേക്കന്‍സികള്‍ക്കും ശരാശരി 194 തൊഴിലന്വേഷകരാണുള്ളത്. കിഴക്കന്‍ സംസ്ഥാനങ്ങളുടെ മാത്രം കണക്കെടുത്താല്‍ ഇത് 225 ആകും. എന്നാൽ ഇവരാരും തന്നെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമിക്കപ്പെടുന്നില്ല എന്നതാണു വസ്തുത.

നഴ്സിംഗ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടായിരിയ്ക്കുന്നത്. മതിയായ യോഗ്യതയുള്ളവര്‍ ഈ മേഖലയില്‍ കുറവാണെന്നുള്ളതാണ് ഇതിന്റെ പ്രധാന കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x