Currency

പങ്കാളിയുടെ ഫോണില്‍ ഒളിഞ്ഞു നോക്കിയാല്‍ തടവും പിഴയും

സ്വന്തം ലേഖകന്‍Monday, April 2, 2018 1:29 pm

റിയാദ്: ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മൊബൈല്‍ ഫോണില്‍ അവരറിയാതെ ‘ഒളിഞ്ഞു നോക്കിയാല്‍’ സൗദി അറേബ്യയില്‍ ഒരു വര്‍ഷം തടവും 90 ലക്ഷം രൂപ പിഴയും ശിക്ഷ. പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങള്‍ എടുക്കുന്നത് സൗദി സൈബര്‍ കുറ്റമാക്കി മാറ്റിയിരുന്നു. ഇതോടെയാണു ശിക്ഷയുടെ വ്യാപ്തി കൂടിയത്.

പങ്കാളിയുടെ ഫോണിന്റെ പാസ്വേഡ് സംഘടിപ്പിച്ചു രഹസ്യമായി അതു തുറന്നുനോക്കുന്നതാണു സൈബര്‍ കുറ്റം. ഫോണിലെ പടങ്ങളും മറ്റു വിവരങ്ങളും ഫോര്‍വേഡ് ചെയ്യുകയോ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു ശേഖരിക്കുകയോ ചെയ്താല്‍ പിഴയും തടവും ഒരുമിച്ചു ലഭിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x