Currency

ജര്‍മന്‍ സന്ദര്‍ശകര്‍ക്ക് സ്വാഗതമോതി ഖത്തര്‍ ടൂറിസം

സ്വന്തം ലേഖകന്‍Tuesday, August 7, 2018 12:32 pm

ജര്‍മനി: ടൂറിസം മേഖലയിലെ പരസ്പര സഹകരണം മുന്‍നിര്‍ത്തി ഖത്തര്‍ ജര്‍മന്‍ പങ്കാളിത്തം. സന്ദര്‍ശകരെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയും ജര്‍മന്‍ ടൂറിസം ഏജന്‍സിയായ ഡെര്‍ ടൂറിസ്റ്റിക് ഡോയിച്ച്ലാന്‍ഡും ധാരണയിലെത്തി.

2017ല്‍ ഖത്തര്‍ സന്ദര്‍ശിച്ച ജര്‍മന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 22% വര്‍ധനയുണ്ടായ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം. പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഡെര്‍ ടൂറിസ്റ്റിക് വിവിധ ടൂര്‍ പാക്കേജുകള്‍ നടപ്പാക്കും. കൂടുതല്‍ ഹോട്ടലുകളെയും ടൂറിസം പദ്ധതികളുടെ ഭാഗമാക്കും.

സംസ്‌കാരം, കായികം, ബിസിനസ്, വിനോദം തുടങ്ങി എല്ലാ മേഖലകളിലും പ്രത്യേകമായ ടൂറിസം അനുഭവം നല്‍കാന്‍ കഴിയുന്ന രീതിയില്‍ ക്യുടിഎ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 2017 ഖത്തര്‍ ദേശീയ ടൂറിസം നയത്തിന്റെ (ക്യുഎന്‍ടിഎസ്എസ്) രണ്ടാം ഘട്ടം ക്യുടിഎ അവതരിപ്പിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ടൂറിസം മേഖലയുടെ വന്‍ വളര്‍ച്ച ലക്ഷ്യമിട്ടാണു നയത്തിന്റെ രണ്ടാം ഘട്ടം അവതരിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x