Currency

ഗള്‍ഫ് പ്രതിസന്ധി; ജി.സി.സിയെ വിമര്‍ശിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍

സ്വന്തം ലേഖകന്‍Sunday, September 9, 2018 11:32 am

ജര്‍മ്മനി: ജി.സി.സിയുടെ സജീവമായ ഇടപെടല്‍ ഇല്ലാത്തതിനാലാണ് ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായതെന്നും പരിഹാരശ്രമങ്ങളില്‍ ജര്‍മനി എല്ലാ ശ്രമങ്ങളും നടത്തുമെന്നും ആംഗല മെര്‍ക്കല്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ വിയോജിപ്പുകള്‍ ഇല്ലാതാകണം. പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ജര്‍മ്മനിയും ഭാഗമാകും. കുവൈത്ത് നടത്തുന്ന പരിഹാരശ്രമങ്ങള്‍ക്ക് ജര്‍മ്മനി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഗള്‍ഫ് മേഖലയില്‍ ശക്തമായ സുരക്ഷാ സംവിധാനം ആവശ്യമാണെന്നും സാമ്പത്തിക മേഖല വളരണമെങ്കില്‍ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭീതി ഒഴവാകണമെന്നും ആംഗല ചൂണ്ടിക്കാട്ടി. ഭൂമി ശാസത്രപരമായി ഖത്തര്‍ ചെറിയ രാജ്യമാണെങ്കിലും സാമ്പത്തികമായി ഖത്തര്‍ വന്‍ രാജ്യങ്ങളെ വെല്ലുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x