
ബര്‍ലിന്‍: യൂറോപ്പ് മെല്ലെ ശൈത്യത്തിലേയ്ക്ക് കടക്കന്നു. ജര്‍മനിയില്‍ മാത്രല്ല യൂറോപ്പില്‍ കൊടും വേനലിന് അവസാനമാകുന്നു. ഇനി മഞ്ഞുകാലത്തിന്റെ തുടക്കമെന്നോണം പര്‍വതനിരകളില്‍ ഈ ആഴ്ചയോടെ മഞ്ഞു വീഴ്ച ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്.
യൂറോപ്പില്‍ ഇക്കൊല്ലത്തെ ഒക്ടോബര്‍ ഗോള്‍ഡന്‍ വെതര്‍ ആയിരുന്നു. താപനില ഇരുപത്തിയഞ്ച് ഡിഗ്രി വരെ എത്തിയിരുന്നു. എന്നാല്‍ ഈ മാസം അവസാനത്തോടെ തണുപ്പ് വ്യാപിക്കുകയും ചെയ്യും. രാത്രി ഈ താപനില പൂജ്യത്തിലേക്ക് എത്തുകയും ചെയ്യും. ജര്‍മനിയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ഈ കാലാവസ്ഥ മാറ്റമുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. നവംബര്‍ രണ്ടാം പകുതിയോടെ മഞ്ഞുകാലം കനക്കുമെന്നും മുന്നറിയിപ്പുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.