Currency

ബര്‍ലിനില്‍ കൊറോണ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്ക്

സ്വന്തം ലേഖകന്‍Saturday, August 29, 2020 1:04 pm

ബര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് പരിഗണിച്ച്, സര്‍ക്കാരിനെതിരെയുള്ള കൊറോണ പ്രതിഷേധ പ്രകടനങ്ങള്‍ തലസ്ഥാന നഗരമായ ബര്‍ലിനില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ശനിയാഴ്ച കാല്‍ലക്ഷത്തോളം പേര്‍ ജര്‍മന്‍ സര്‍ക്കാരിന്റെ കോവിഡ് കടുത്ത നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണം പുറത്തു വന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ബര്‍ലിനില്‍ നടത്തിയ പ്രകടനം കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ് നടന്നത്.

മാസ്‌ക്ക് ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയും നടന്ന പ്രകടനം ഏറെ വിമര്‍ശനം സര്‍ക്കാര്‍ കേള്‍ക്കേണ്ടി വന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ബര്‍ലിനില്‍ നടന്ന പ്രകടനത്തില്‍ 20,000 പേര്‍ പങ്കെടുത്തിരുന്നു. സംഭവം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുകയാണെന്നും കോവിഡ് വ്യാപനം തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വിശദീകരണമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x