എസ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായികളെന്നു കരുതുന്ന 140 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബർലിൻ: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായികളെന്നു കരുതുന്ന 140 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്താകമാനം ജര്‍മന്‍ കുറ്റാന്വേഷണ പോലീസും പ്രത്യേക പോലീസ് സ്ക്വാഡും നടത്തിയ റെയ്ഡില്‍ ആണു ഇവരെ പിടികൂടിയത്. ഇരുന്നൂറോളം ഫ്ലാറ്റുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
രാജ്യത്ത് പത്തായിരത്തോളം ഐഎസ് അനുഭാവികൾ ഉള്ളതായി ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐഎസ് അനുകൂല 200 ഓളം വെബ്സൈറ്റുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇസ്ലാം മതം വളര്‍ത്താനായി ജര്‍മനിയിലെ വഴിയോരങ്ങളില്‍ സൗജന്യമായി ഖുറാന്റെ പ്രതികള്‍ നൽകിവന്നിരുന്ന സംഘടനയെ നിരോധിച്ചതായും മന്ത്രി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.