Currency

ആംഗല മെര്‍ക്കല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകന്‍Wednesday, December 7, 2016 12:24 pm

എസന്‍ നഗരത്തില്‍ നടക്കുന്ന പാര്‍ട്ടിയുടെ 29ാം ദേശീയ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആയിരത്തിയൊന്ന് പ്രതിനിധികളില്‍ 944 പേര്‍ വോട്ട് ചെയ്തു. 845 വോട്ട് മെര്‍ക്കലിന് ലഭിച്ചു. അഞ്ച് വോട്ട് അസാധുവായി. 89.5 ശതമാനം വോട്ടാണ് മെര്‍ക്കലിന് ലഭിച്ചത്.

ബര്‍ലിന്‍: ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ (സിഡിയു) പാര്‍ട്ടി അധ്യക്ഷയായി ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഒന്‍പതാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. എസന്‍ നഗരത്തില്‍ നടക്കുന്ന പാര്‍ട്ടിയുടെ 29ാം ദേശീയ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആയിരത്തിയൊന്ന് പ്രതിനിധികളില്‍ 944 പേര്‍ വോട്ട് ചെയ്തു. 845 വോട്ട് മെര്‍ക്കലിന് ലഭിച്ചു. അഞ്ച് വോട്ട് അസാധുവായി. 89.5 ശതമാനം വോട്ടാണ് മെര്‍ക്കലിന് ലഭിച്ചത്.

ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറഞ്ഞ വോട്ടാണ് മെര്‍ക്കലിന് ലഭിച്ചത്. രണ്ട് വര്‍ഷം മുമ്പ് മെര്‍ക്കലിന് 97.5 ശതമാനം വോട്ട് ലഭിച്ചിരുന്നു. മറുപടി പ്രസംഗത്തില്‍ പ്രതിനിധികള്‍ക്കു മെര്‍ക്കല്‍ നന്ദി പറഞ്ഞു. ശക്തമായ പിന്തുണ വരുന്ന പൊതു തെരഞ്ഞെടുപ്പിലുണ്ടാകണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

77 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തില്‍ മെര്‍ക്കല്‍ അണികളെ കയ്യിലെടുത്തു. അഭയാര്‍ത്ഥി നയം തിരുത്തുമെന്ന് മെര്‍ക്കല്‍ പ്രഖ്യാപിച്ചു. 2015 ഇനി ജര്‍മനിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയ മെര്‍ക്കല്‍ മുസ്‌ലിം വനിതകള്‍ ഉപയോഗിക്കുന്ന ബുര്‍ഖാ നിയമപരമായി ജര്‍മനി നിരോധിക്കുമെന്ന് വേദിയില്‍ പ്രഖ്യാപിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന സമ്മേളനം ഇന്ന് വൈകിട്ട് അവസാനിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “ആംഗല മെര്‍ക്കല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു”

  1. Hello! This is my first visit to your blog! We are a team
    of volunteers and starting a new initiative in a community in the same niche.

    Your blog provided us beneficial information to work on. You have done a marvellous job!

  2. Berenice says:

    Having read this I believed it was very enlightening. I appreciate you finding the time and effort to put this
    informative article together. I once again find myself personally spending way too much time both reading and posting comments.
    But so what, it was still worthwhile!

Comments are closed.

Top
x