നഷ്ടത്തിലോടുന്ന മുഴുവന്‍ വിമാനങ്ങള്‍ മാസാവസാനം സർവീസ് നിർത്തുമെന്നു അധികൃതർ വ്യക്തമാക്കി.
ബെർലിൻ: എയര്‍ ബെർലിൻ വിമാന സര്‍വീസുകള്‍ ഈ മാസത്തോടെ നിർത്തലാക്കും. നഷ്ടത്തിലോടുന്ന മുഴുവന്‍ വിമാനങ്ങള്‍ മാസാവസാനം സർവീസ് നിർത്തുമെന്നു അധികൃതർ വ്യക്തമാക്കി.
അതിനിടെ എയർ ബെർലിനെ ഭാഗികമായി ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലുഫ്താന്‍സയുമായും ഈസിജെറ്റുമായി തുടരുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
ജര്‍മന്‍ സര്‍ക്കാര്‍ നല്‍കിയ അടിയന്തര വായ്പ ഉപയോഗിച്ചാണ് കമ്പനി പ്രവര്‍ത്തിപ്പിച്ചു വന്നത്. കമ്പനി ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ അധികൃതരുടെ കൂടി അനുമതിയോടെയേ ചര്‍ച്ചയിലെ തീരുമാനം നടപ്പാക്കാനും കഴിയൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.