Currency

റിയാദില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇളവുമായി എയർ ഇന്ത്യ

Monday, October 10, 2016 8:03 am

കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 500 റിയാൽ, തിരുവനന്തപുരത്തേക്ക് 600 റിയാലുമാണ് നിലവിൽ ഓഫറിൽ ലഭ്യമാകുന്ന അടിസ്ഥാന നിരക്ക്. നികുതി കൂട്ടാതെയാണിത്.

റിയാദ്: റിയാദില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്. കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 500 റിയാൽ, തിരുവനന്തപുരത്തേക്ക് 600 റിയാലുമാണ് നിലവിൽ ഓഫറിൽ ലഭ്യമാകുന്ന അടിസ്ഥാന ടിക്കറ്റ് നിരക്ക്. നികുതി കൂട്ടാതെയാണിത്.

നികുതി കൂട്ടുന്നതോടെ കൊച്ചിയിലേക്ക് 1410 റിയാൽ നൽകണം. തിരുവനന്തപുരത്തേക്ക് 1540 റിയാലും. നേരത്തേ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 900 റിയാലായിരുന്നു അടിസ്ഥാന നിരക്ക്. നിലവിലെ ഇളവ് പ്രകാരം മുംബൈയിലേക്ക് 1290 റിയാലും ഡല്‍ഹിയിലേക്ക് 1440 മാണ് ടിക്കറ്റ് നിരക്ക്. നവംബര്‍ അഞ്ചുവരെ ടിക്കറ്റ് എടുക്കുന്നവർക്ക്, നവംബര്‍ 30 വരെയുള്ള യാത്രകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x