Currency

ജര്‍മനിയില്‍ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് ജയം

സ്വന്തം ലേഖകന്‍Tuesday, May 16, 2017 9:30 am

സെപ്റ്റംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക സഭയിലേക്കു നടന്ന മത്സരത്തില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് ജയം. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ നിലവിലെ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകളാണ് പരാജയപ്പെട്ടത്.

ബര്‍ലിന്‍: സെപ്റ്റംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക സഭയിലേക്കു നടന്ന മത്സരത്തില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് ജയം. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ നിലവിലെ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകളാണ് പരാജയപ്പെട്ടത്. ഇതേത്തുടര്‍ന്ന് നിലവിലെ ചെയര്‍മാന്‍ ഹാനിലോര്‍ ക്രാഫ്റ്റ് രാജിവെച്ചു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണം കൂടിയാണ് നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ.

ഏറെക്കാലമായി ഭരണം തുടരുന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 30 ശതമാനം വോട്ടുകള്‍ മാത്രമെ നേടാന്‍ കഴിഞ്ഞുള്ളു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ 34 ശതമാനം വോട്ട് നേടി. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് അര്‍മിന്‍ ലാഷെറ്റ് അടുത്ത സിറ്റി ചെയര്‍മാനാകുമെന്നാണ് കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x