കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 3.15 നാണ് ഹൂസ്റ്റണിലെ കൊന്‍ഡോ കോപ്ലക്‌സില്‍ തീപിടുത്തമുണ്ടായത്. മൂന്നരയോടെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് തീയണക്കാനായത്.
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണ്‍ മെഡിക്കല്‍ സെന്ററിനു സമീപമുള്ള അപാര്‍ട്ട്‌മെന്റ് അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മലയാളിയായ ഷേര്‍ളി ചെറിയാനാണ് (31) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 3.15 നാണ് ഹൂസ്റ്റണിലെ കൊന്‍ഡോ കോപ്ലക്‌സില്‍ തീപിടുത്തമുണ്ടായത്. മൂന്നരയോടെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് തീയണക്കാനായത്. ഷേര്‍ളിയെ മൂന്നാം നിലയിലെ അപാര്‍ട്ട്‌മെന്റിലെ ക്ലോസറ്റിനു സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാകും ബാത്‌റൂമിലേക്ക് കയറിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ചൊവ്വാഴ്ച ഷേര്‍ളി ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും അന്വേഷിച്ചെത്തിയത്. ബന്ധുക്കള്‍ മൃതശരീരം തിരിച്ചറിഞ്ഞു.
തീപിടത്തമുണ്ടായ ഉടന്‍ പലരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സ്ത്രീ ബാല്‍ക്കണിയിലൂടെ ഇറങ്ങി വീടിന്റെ മേല്‍ക്കൂരയിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്. ഇവരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. നാലു മണിയോടെ തീ നിയന്ത്രണ വിധേയമായെങ്കിലും മൂന്നുനിലക്കെട്ടിടം ഭാഗികമായി കത്തിനശിച്ചിരുന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഡാളസില്‍ താമസിക്കുന്ന ചെറിയാന്റെയും ലിസിയുടെയും മകളാണ് റേഡിയോളജിസ്റ്റായ ഷേര്‍ളി. അവിവാഹിതയാണ്. കോട്ടയം താഴത്തങ്ങാടി സ്വദേശികളാണ് ഷേര്‍ളിയുടെ മാതാപിതാക്കള്‍. സംസ്‌കാരം പിന്നീട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy! I could have sworn I’ve been to this blog before but after browsing
through some of the post I realized it’s new to me. Anyways,
I’m definitely delighted I found it and I’ll be bookmarking and
checking back frequently!
Hi! This is my first comment here so I just wanted to give a quick shout
out and say I truly enjoy reading your articles. Can you recommend any other
blogs/websites/forums that go over the same topics? Many thanks!
Oh my goodness! Impressive article dude! Thank you, However I am experiencing difficulties with your RSS.
I don’t know the reason why I can’t subscribe to it.
Is there anyone else having similar RSS issues? Anyone who knows
the solution will you kindly respond? Thanx!!
Great goods from you, man. I have understand your
stuff previous to and you are just too great.
I really like what you’ve acquired here, really like what you are stating and the way in which
you say it. You make it enjoyable and you still take care
of to keep it wise. I cant wait to read much more from you.
This is actually a great web site.