കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറൻസിയായ 100 ഡോളർ ഓസ്ട്രേലിയ പിൻവലിക്കുന്നു.
സിഡ്നി: കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറൻസിയായ 100 ഡോളർ ഓസ്ട്രേലിയ പിൻവലിക്കുന്നു. ഇതേപറ്റി പഠിക്കാൻ ഗവണ്മെന്റ് വിദഗ്ത സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി നൽകുന്ന ശുപാർശയെ അടിസ്ഥാനമാക്കിയാകും തീരുമാനം.
നിലവിൽ രാജ്യത്തിന്റെ വാർഷിക സമ്പത്തിന്റെ അഥവാ ജിഡിപിയുടെ ഒന്നര ശതമാനമാണ് കള്ളപ്പണമെന്നാണ് കണക്ക്. നിലവിൽ 30 കോടി നൂറു ഡോളര്‍ നോട്ടുകള്‍ രാജ്യത്ത് പ്രചാരത്തിലുണ്ട്. മൊത്തം കറന്‍സികളുടെ മൂല്യത്തിന്റെ 92 ശതമാനം 50 ഡോളറും 100 ഡോളറുമാണ്.
ഇതോടൊപ്പം നികുതിവെട്ടിപ്പുകാരെ പിടികൂടാനുള്ള വിവിധ പദ്ധതികൾ തിങ്കളാഴ്ച അവതരിപ്പിക്കുന്ന അര്‍ധവാര്‍ഷിക ബജറ്റില്‍ പ്രധാനമന്ത്രി മാല്കംടേണ് ബുൾ സർക്കാർ പ്രഖ്യാപിക്കും. ഈയിടെ കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയും രാജ്യത്തെ മൂല്യം കൂടുതലുള്ള 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
You really make it seem so easy with your presentation but I find this topic to be
really something that I think I would never understand. It
seems too complex and very broad for me. I am looking forward for your next post,
I will try to get the hang of it!
Way cool! Some extremely valid points! I appreciate you penning this post and the rest of the site is very good.