
ലണ്ടൺ: സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയായി യുകെയിലെ കുടുംബങ്ങളുടെ കടം പെരുകുന്നു. രാജ്യത്തെ പേഴ്സണല്‍ ലോണുകള്‍ പെരുകി വരുന്നുവെന്നും അത് അപകടകരമായ അവസ്ഥയാണെന്നുമുളള മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണ് രംഗത്തെത്തിയിരിക്കുന്നത്.
കാര്‍ ലോണുകള്‍, ക്രെഡിറ്റ്കാര്‍ഡ് ബാലനസ് ട്രാന്‍സ്ഫറുകള്‍, പഴ്സണല്‍ ലോണുകള്‍ എന്നിവ കഴിഞ്ഞ വര്‍ഷം 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാഷ്യല്‍ സ്റ്റബിലിറ്റി ഡയറക്ടറായ അലക്സ് ബ്രാസിയർ ചൂണ്ടിക്കാട്ടുന്നു.
Nomination online for 12th Garshom International Awards click here
ഈ സാഹചര്യത്തില്‍ കടം കൊടുക്കുന്നതില്‍ നിന്നും ബാങ്കുകളെ പ്രതിരോധിക്കുന്ന കടുത്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്ബന്ധിതമായിരിക്കുന്നുവെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.