
ബെർലിൻ: ഈ വര്‍ഷത്തെ അഡോള്‍ഫ് മെസര്‍ പുരസ്കാരം മലയാളിയായ ബയോ ഫിസിസിസ്ററ് ബിനേഷ് ജോസഫ് ഏറ്റുവാങ്ങി. പതോജനിക് ബാക്റ്റീരിയയില്‍ നടത്തിയ പഠനമാണ് ഡോ. ബിനേഷിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 25,000 യൂറോയാണ് സമ്മാനത്തുക. 2013 മുതല്‍ ഗോയ്ഥെ യൂണിവേഴ്സിറ്റിയിലാണ് ഡോ. ബിനേഷ് ബയോഫിസിസിസ്ററായി സേവനമനുഷ്ഠിക്കുന്നത്.
അടിസ്ഥാന ഗവേഷണ പരീക്ഷണങ്ങളില്‍ മികവ് പുലര്‍ത്തുന്ന യുവ ഗവേഷകര്‍ക്കാണ് അഡോള്‍ഫ് മെസര്‍ ഫൗണ്‍ടേഷന്‍ പുരസ്കാരം നല്‍കിവരുന്നത്.ഗോയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യൂണിവേഴ്സിറ്റി അധ്യക്ഷ പ്രൊഫ. ബ്രിജിത്ത വോള്‍ഫ്, അഡോള്‍ഫ് മെസര്‍ ഫൗണ്‍ടേഷന്‍ അധ്യക്ഷന്‍ സ്റെറഫാന്‍ മെസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.