
ബെർലിൻ: ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ കുഞ്ഞുങ്ങളുടെ ജനനസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മാതാപിതാക്കൾക്ക് മൂന്നു മാസം വരെ കാത്തിരിക്കേണ്ടതായി വരുന്നു. ജീവനക്കാരുടെ അപര്യാപ്തതയാണു ഇതിനു കാരണം.
ജനന സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം മാത്രമേ കുട്ടികള്‍ ഉള്ളവര്‍ക്ക് അര്‍ഹമായ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ പോലും സാധിക്കൂ എന്നതിനാൽ ഈ കാലതാമസം പലർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. സിംഗിൾ പാരന്റ്സിനാണു ഇതുമൂലം കൂടുതൽ പ്രയാസം അനുഭവപ്പെടുന്നത്.
കുട്ടി ജനിക്കുമ്പോള്‍ ആറു ആഴ്ചത്തേക്ക് അമ്മയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനൊപ്പം ചേര്‍ക്കും. അതിനു ശേഷം പ്രത്യേകം ഇന്‍ഷുര്‍ ചെയ്യണം. ഇതിന് അപേക്ഷിക്കാൻ ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം ആറാഴ്ചയ്ക്കുള്ളില്‍ ജനന സര്‍ട്ടിഫിക്കറ്റ് ബര്‍ലിനില്‍ കിട്ടുക അസാധ്യമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.