Currency

തീവ്രവലതുപക്ഷക്കാരുടെ അക്രമത്തിന് ഇരയായ അഭയാർത്ഥികളെ നാടുകടത്തില്ലെന്ന് ബർലിൻ

സ്വന്തം ലേഖകൻThursday, January 12, 2017 7:59 am

വംശീയതയുടെ വക്താക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിലപാട്.

ബർലിൻ: തീവ്രവലതുപക്ഷ അനുഭാവികളുടെ അക്രമത്തിന് ഇരയായ അഭയാർത്ഥികളെ നാടുകടത്തില്ലെന്ന് ബർലിൻ. അഭയാര്‍ഥിത്വം നിഷേധിക്കപ്പെട്ട വിദേശികളെ എത്രയും വേഗം നാടുകടത്താന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എന്നാല്‍, ഇക്കൂട്ടത്തില്‍, വലതുപക്ഷക്കാരുടെ ആക്രമത്തിന് ഇരയായവരെ നാടുകടത്തില്ലെന്നും ബര്‍ലിന്‍ ആഭ്യന്തര മന്ത്രി ആന്‍ഡ്രിയ ജീസെല്‍ പറഞ്ഞു.

വംശീയതയുടെ വക്താക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിലപാട്. ഇത്തരത്തില്‍ ഇളവ് നല്‍കാനുള്ള നിയമപരമായ സാധ്യതകള്‍ പരിശോധിച്ചു വരികയാണ് – അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ബ്രാന്‍ഡന്‍ബര്‍ഗ് ഇത്തരത്തിലൊരു ഇളവ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതേ മാതൃക പിന്തുടരാനാണ് ബര്‍ലിന്റെയും തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x