Currency

പണം വെളുപ്പിക്കല്‍ തടയാന്‍ സൗദിയില്‍ നിയമത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Friday, October 27, 2017 12:17 pm

സൗദിയിയില്‍ നിന്നുള്ള പണമിടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കുക, ഇടപാടുകള്‍ സുതാര്യമാക്കുക, തീവ്രവാദ ബന്ധമുള്ള പണമിടപാടുകള്‍ തടയുക തുടങ്ങഇയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്.

റിയാദ്: പണം വെളുപ്പിക്കല്‍ തടയാന്‍ സൗദിയില്‍ പുതിയ നിയമമായി. നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സൗദിയിയില്‍ നിന്നുള്ള പണമിടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കുക, ഇടപാടുകള്‍ സുതാര്യമാക്കുക, തീവ്രവാദ ബന്ധമുള്ള പണമിടപാടുകള്‍ തടയുക തുടങ്ങഇയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്. കര്‍ശന നിരീക്ഷണവും നിയമനടപടിയും പണം വെളുപ്പിക്കലിന് ഇനി നേരിടേണ്ടി വരും.

പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമ പ്രക്രിയ നേരത്തേ ആരംഭിച്ചിരുന്നു. ഇത് പിന്നീട് ശൂറ കൗണ്‍സിലിന് സമര്‍പ്പിച്ചു. ഒക്ടോബര്‍ 16ന് ചേര്‍ന്ന ശൂറ കൗണ്‍സില്‍ നിയമം അംഗീകരിച്ച് മന്ത്രിസഭക്ക് കൈമാറുകയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയമത്തിന് അന്തിമ അംഗീകാരം നല്‍കുകയുമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x