Currency

മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യഘട്ടത്തില്‍ 911 ല്‍ വിളിക്കാം

സ്വന്തം ലേഖകന്‍Tuesday, August 29, 2017 11:21 am

സാധാരണ ദിവസങ്ങളില്‍ 30,000 മുതല്‍ 45,000 വരെ ഫോണ്‍ കാളുകളാണ് സ്വീകരിക്കുന്ന ഈ സെന്ററില്‍ കഴിഞ്ഞ ഹജ്ജ് സീസണില്‍ 65,000 കാളുകള്‍ വരെ പ്രതിദിനം ലഭിച്ചിരുന്നു. അറബി, ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യ ഭാഷകളില്‍ ആശയവിനിമയം നടത്താം.

റിയാദ്: മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സഹായഘട്ടങ്ങളില്‍ ‘911’ എന്ന നമ്പറിലേക്ക് വിളിക്കാം. തീര്‍ഥാടകര്‍ക്ക് അപകടമോ, അത്യാഹിതമോ, അതിക്രമങ്ങളോ നേരിടേണ്ടി വന്നാല്‍ ഈ നമ്പരില്‍ വിളിക്കാവുന്നതാണ്. സൗദിയിലെ സര്‍വവിധ സുരക്ഷാ സന്നാഹങ്ങളുടെയും കേന്ദ്രീകൃത ഓപ്പറേഷന്‍ സെന്ററിന്റെ നമ്പരാണ് ‘911’.

ഇവിടെയാണ് ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ‘നാഷനല്‍ സെക്യൂരിറ്റി ഓപറേഷന്‍സ്’ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 30,000 മുതല്‍ 45,000 വരെ ഫോണ്‍ കാളുകളാണ് സ്വീകരിക്കുന്ന ഈ സെന്ററില്‍ കഴിഞ്ഞ ഹജ്ജ് സീസണില്‍ 65,000 കാളുകള്‍ വരെ പ്രതിദിനം ലഭിച്ചിരുന്നു. അറബി, ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യ ഭാഷകളില്‍ ആശയവിനിമയം നടത്താം. സുരക്ഷാപ്രശ്‌നങ്ങളോ, അപകടമോ അത്യാഹിതമോ കണ്ടാല്‍ ഉടന്‍ ബന്ധപ്പെട്ട വകുപ്പിന് വിവരം കൈമാറും.

സ്ത്രീകള്‍ക്ക് പരാതി പറയാന്‍ സ്ത്രീകളുടെ തന്നെ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രവും തീര്‍ഥാടകരും സുരക്ഷിതമായിരിക്കാന്‍ 4ഗ ക്വാളിറ്റിയില്‍ 15,000 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ കാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ സദാ നിരീക്ഷിക്കാന്‍ സെന്ററില്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x