വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ക്ക് 30% നികുതിയും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ക്ക് 10% പിഴയും ഈടാക്കുന്നതാണ് പുതിയ ഭേദഗതി. 33% സര്‍ചാര്‍ജും ഈടാക്കാന്‍ ശിപാര്‍ശയുണ്ട്.
ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാണ്. അവ ബാങ്കുകളിലും എ.ടി.എമ്മുകളിലും കൃത്യമായി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിവരുന്നു.
കണക്കില്‍ പെടാത്ത പണമുള്ളവര്‍ക്ക് നിക്ഷേപം നടത്തുന്നതിനായി ഗരീബ് കല്യാണ്‍ യോജന എന്ന പുതിയ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: കണക്കില്‍പ്പെടാത്ത അസാധുവായ നോട്ടുകളുടെ നിക്ഷേപത്തിന് അതിന്റെ 50 ശതമാനം (പകുതി തുക) നികുതി ഈടാക്കാന്‍ നിര്‍ദേശം. 25 ശതമാനം തുക നാലുവര്‍ഷത്തേക്ക് മരവിപ്പിക്കാനും (ലോക് ഇന്‍ പീരിയഡ്) വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിക്ഷേപത്തിന്റെ ഉറവിടം സ്വയം വെളിപ്പെടുത്താതിരിക്കുകയും ആദായനികുതിവകുപ്പ് പിന്നീട് കണ്ടുപിടിക്കുകയും ചെയ്താല്‍ നികുതിയും പിഴയുമടക്കം അതിന്റെ 90 ശതമാനം സര്‍ക്കാരിലേക്ക് പോകും. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആദായനികുതിനിയമം ഭേദഗതിചെയ്യും. ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30 […]
അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കാവുന്ന പരിധി അവസാനിച്ചതോടെയാണ് റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റാനുള്ള ഇളവ് അനുവദിച്ചത്.
ഇന്ത്യയിലെ രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്ന അഞ്ചു വ്യത്യസ്ത ലഘുപാനീയങ്ങളുടെ സാമ്പിളുകളില്‍ ലെഡ്ഡ്, ക്രോമിയം, കാഡ്മിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
ആഗോള വിപണികളിലെല്ലാം ഡോളര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇതിനൊടപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലെ സംഭവ വികാസങ്ങളും രൂപയുടെ മുല്യമിടിയുന്നതിലേക്ക് നയിച്ചു എന്നാണ് സൂചന.
22 നഗരങ്ങളെ പിന്തള്ളിയാണ് 2017ലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ വളരുന്ന നഗരങ്ങളുടെ പട്ടികയിലേക്ക് രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍ വന്നത്.
പുതിയ നിര്‍ദേശമനുസരിച്ച് രണ്ടരലക്ഷത്തില്‍ 10,000ത്തിന് മുകളിലുള്ള ചെലവുകള്‍ക്ക് മാത്രം രേഖ സമര്‍പ്പിച്ചാല്‍ മതി. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടാം തീയതിക്കകം ബാങ്കില്‍ പണം നീക്കിയിരിപ്പുണ്ടായിരുന്നവര്‍ക്കു മാത്രമേ വിവാഹാവശ്യത്തിനായി പണം പിന്‍വലിക്കാന്‍ കഴിയൂ.
ഭവന, വാഹന, കാര്‍ഷിക വായ്പകള്‍ അടക്കം എല്ലാ വായ്പകള്‍ക്കും തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ടുമാസത്തെ സാവകാശം നീട്ടി നല്കി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുവന്ന പുതിയ നിര്‍ദേശപ്രകാരം ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ എന്നതിനാലാണ് സമയപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.