വിരലില്‍ മഷിപുരട്ടുന്നതിനുള്ള മാര്‍ഗരേഖയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്.
1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ ദുരിതം നാലാ ദിനവും തുടര്‍ന്ന സാഹചര്യത്തിൽ ധനമന്ത്രാലയം നടത്തിയ യോഗത്തിലാണ് ഈ തീരുമാനം.
എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം 2500 രൂപ പിന്‍വലിക്കാനും ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപ വരെ പിന്‍വലിക്കാനും കേന്ദ്ര ധനമന്ത്രാലയം അനുമതി നല്കി.
പ്രാദേശികതലത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
കേന്ദ്ര സർക്കാർ അസാധുവക്കിയ അഞ്ഞൂറ്, ആയിരം രൂപകളൂടെ നോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല.
പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിരക്ക് പരിഗണിച്ച് ഈ ആഴ്ചയിലെ ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
പ്രവാസികൾക്ക് നാട്ടിൽ വരാതെ വോട്ടവകാശം ലഭ്യമാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ആരാഞ്ഞുകൊണ്ടുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സർവ്വേ ആരംഭിച്ചു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഇന്ത്യൻ ബിസിനസുകാർ യുകെയിലേക്ക് നടത്തുന്ന യാത്രകൾ സുഗമമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.
പാസ്പോര്ട്ടില് ഭര്‍ത്താവിന്റെയോ ഭാര്യയുടേയോ പിതാവിന്റെയോ പേര് ചേര്‍ക്കേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു.