സ്വിസ് പെര്‍മനന്റ് റെസിഡണ്ട്ഷിപ്പിനു കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിയമം പരിഷ്കരിക്കുന്നു. പെര്‍മനന്റ് റെസിഡണ്ട്ഷിപ്പായ ‘സി’ ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഭേദഗതി.
‘അപരന്റെ അവകാശങ്ങള്‍ക്കായി ഇന്ന് നിലകൊള്ളുക’ എന്നതാണ് ഇത്തവണ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.
രാജ്യത്ത് ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച ചെയ്തത് നോട്ട് അസാധുവാക്കല്‍ നടപടി സംബന്ധിച്ചാണ്. ട്വിറ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
കറൻസി ക്ഷാമം ഇതുവരെയും പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ ആവശ്യക്കാർക്ക് വായ്പകൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകി. കാര്‍ഷിക, ഭവനവായ്പകള്‍ ഇത്തരത്തിൽ ലഭ്യമാക്കാനാണ് നിർദേശം.
അടിമകളില്‍ അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്നും യുഎന്‍ പറയുന്നു. ആധുനിക കാലത്തു ലോകത്തു നിലനില്‍ക്കുന്ന അടിമത്തത്തിനെതിരേ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കു മുന്നോടിയായാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വലിയ കറന്‍സികള്‍ അസാധുവാക്കിയപ്പോള്‍തന്നെ ഈ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഈ വിഷയം പരിശോധിക്കാനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
ആഗോള തലത്തില്‍ എണ്ണവില കുറയാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള സാമ്പത്തിക പുനക്രമീകരണങ്ങളെ കുറിച്ച് ആലോചിക്കാന്‍ ഗള്‍ഫ് നാടുകള്‍ നിര്‍ബന്ധിതമായതായും ഇതിന്റെ ഭാഗമായി നികുതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏറെയും കേരളത്തിലെന്ന് റിപ്പോർട്ട്. 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 9 എണ്ണവും കേരളത്തിലാണെന്ന് ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസറിന്റെ അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സ് വ്യക്തമാക്കുന്നു.
ഒരു മാസത്തിനുള്ളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.
രാജ്യത്തെ വിസാ ഭരണക്രമം ലളിതമാക്കാന്‍ മന്ത്രിസഭ അനുമതി നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.