ഫോര്‍ച്യൂണ്‍ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ ഇന്ത്യന്‍ വംശജരും. 50 ആഗോള സിഇഒമാരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ നാലു പേരാണ് ഇടം നേടിയിരിക്കുന്നത്.
മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് സ്വന്തം കറന്‍സിക്ക് പകരം കഴിഞ്ഞ ഏഴ് വര്‍ഷമായി അമേരിക്കന്‍ ഡോളറിലാണ് സിംബാബ്വെയില് ക്രയവിക്രയങ്ങള്‍ നടന്നിരുന്നത്. യുഎസ് ഡോളറടക്കം ഒന്‍പതു വിദേശ കറന്‍സികളാണ് രാജ്യത്ത് ഉപയോഗിച്ചിരുന്നത്.
ജിസിസി രാജ്യങ്ങളിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 90 ശതമാനം വിദേശികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഈ നിർദേശം വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ചൂണ്ടിക്കാണിക്കുന്നു.
ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെല്‍കം ഗ്രൂപ്പിന്റെ ട്രോബോണ് ഓണ്‍ലൈന്‍ ഷോപ്പിങാണ് കേരള.ട്രോബോണ്.കോം (kerala.trobone.com) എന്ന പുതിയ പോര്‍ട്ടല്‍ തുടങ്ങിയത്.
പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് ആധാര്‍കാര്‍ഡ് എടുക്കാനുള്ള പദ്ധതിയാണു കൊണ്ടൂ വരാന്‍ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഖത്തറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നടപടികൾ പുരോഗമിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ നഴ്സുമാരുടെ കുറവ് പ്രതിസന്ധിയായി നിലനില്ക്കുന്നു. ഇക്കാരണത്താല്‍ വിദേശത്ത് നിന്നുള്ള നഴ്സുമാര്‍ക്ക് വന്‍ അവസരമാണ് ലഭിക്കുന്നത്.
ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു.
രാജ്യത്തെ 42 പ്രധാന നഗരങ്ങളിൽ കെട്ടിട വിലയിൽ മുപ്പത് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ട്. മൂല്യമേറിയ കറൻസികൾ അസാധുവാക്കിയതിന്റെ പ്രതിഫലമെന്നോളം എട്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് കെട്ടിടവിപണിയിൽ ഉണ്ടാകുക.
സർക്കാറിന്റെയും വ്യക്തികളുടെയും സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള ഉദ്യോഗസ്ഥ തല സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കാണിക്ക അര്‍പ്പിക്കാനുള്ള സംവിധാനം. സോപാനത്തിന് ഇടതുവശത്തുള്ള കൗണ്ടറിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.