Currency

Kerala

ക്ഷേത്രങ്ങളിലെ ആയുധപരിശീലനങ്ങൾ സർക്കാർ നിരോധിക്കുന്നു

തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ ആയുധ പരിശീലനങ്ങൾ സർക്കാർ നിരോധിച്ചേക്കും. ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം നിയമവിരുദ്ധമാണെന്നും അത് നിരോധിക്കാവുന്നതുമാണെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമവകുപ്പിന്റെ നിയമോപദേശം ലഭിച്ചതിനാൽ ക്ഷേത്രങ്ങളിലെ ശാഖാ പ്രവര്‍ത്തനം നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണു കരുതുന്നത്. പോലീസ് ആക്‌ട് പ്രകാരം ആയുധപരിശീലനത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നിരിക്കേ ശാഖാപ്രവര്‍ത്തനം നിരോധിക്കുന്നതിന് തടസമില്ലെന്നാണു നിയമോപദേശത്തിൽ പറയുന്നത്. അതിനിടെ ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞു.  ആര്‍.എസ്.എസ് ഒരു ക്ഷേത്രത്തിലും ആയുധ പരിശീലനം നല്‍കുന്നില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ […]

ശബരിമലയിൽ തട്ടി ബിജെപിയിൽ പൊട്ടിത്തെറി; കെ സുരേന്ദ്രനെതിരെ ബിജെപി

കെ സുരേന്ദ്രന്റെ പോസ്റ്റ്: ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്.

Top
x