ബര്‍ലിന്‍: വിദേശ രാജ്യങ്ങളില്‍നിന്നു വരുന്ന കാറുകള്‍ക്ക് ജര്‍മന്‍ ദേശീയ പാതകളില്‍ ടോള്‍ ഏർപ്പെടുത്തുന്നു. ജർമ്മനിയുടെ ഈ നടപടിക്കെതിരേ യൂറോപ്യന്‍ യൂണിയന് നേരത്തെ രംഗത്ത് വന്നിരുന്നു. യൂറോപ്യന്‍ പൗരന്മാര്ക്കെതിരായ വിവേചനമാണിതെന്ന വാദമാണ് യൂണിയന് പ്രധാനമായും ഉയര്‍ത്തിയത്. ഇത് മറിക്കാൻ ജർമ്മനി സ്വദേശികൾക്കും ടോൾ ബാധകമാക്കുമെന്ന് അറിയിച്ചു. എന്നാൽ ഈ തുക സ്വദേശികൾക്ക് റോഡ് ടാക്സില്‍നിന്ന് കുറച്ചു കൊടുക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ ടോൾ വിദേശി വാഹനയുടമകളെ മാത്രമാണ് ബാധിക്കുക. ഇതേതുടർന്ന് ജർമ്മനിക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഇയു വ്യക്തമാക്കികഴിഞ്ഞു.
ബർലിൻ: രാജ്യത്ത് നിയോ നാസികളുടെ അഭയാർത്ഥി വേട്ട തുടരുന്നു. ജര്‍മനിയുടെ കിഴക്കന്‍ നഗരമായ ബോറ്റ്സെനില് നിയോ നാസികൾ അഭയാർത്ഥികളെ കഴിഞ്ഞ ദിവസം തെരെഞ്ഞു പിടിച്ച് ആക്രമിക്കുകയുണ്ടായി. അമ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. നേരത്തെ സിറ്റി സ്ക്വയറില്‍ അഭയാര്‍ഥികളും നിയോ നാസി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ബോറ്റ്സെനിൽ. നിയോ നാസികള്‍ അക്രമാസക്തരായതോടെ അഭയാര്‍ഥികള്‍ പലരും ജീവനും കൊണ്ട് ഓടി. കഴിഞ്ഞ സെപ്റ്റംബറിലും അഭയാര്‍ഥികളും തീവ്രവലതുപക്ഷ അനുഭാവികളും തമ്മില്‍ തെരുവു യുദ്ധം നടന്നിരുന്നു.
2016 ലെ ആദ്യ ആറ് മാസത്തിനിടയില്‍ ജര്‍മ്മന്‍ തെരുവുകളില്‍ കുടിയേറ്റക്കാര്‍ നടത്തിയത് 142,500 അക്രമങ്ങളാളെന്ന് ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസിസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ജർമ്മനിയുടെ കാർഷിക മേഖലയിൽ വൻ കുതിപ്പിനു വഴിയൊരുക്കിയ കാർഷിക വിപ്ലവം പലതരത്തിലുള്ള ജീവിവർഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായതായി കണ്ടെത്തൽ.
ജർമ്മനിൽ പൊതുജനങ്ങൾക്കിടയിൽ ഭീതിവിതയ്ക്കുന്ന മുഖംമൂടിയിട്ട ആക്രമികളെ കർശനമായി നേരിടുമെന്ന് ജർമ്മൻ ആഭ്യന്തരമന്ത്രി തോമസ് ഡി മിസേറിയ വ്യക്തമാക്കി.
ജര്‍മനിയിലെ ആഭ്യന്തര വിമാനസര്‍വീസുകളെയാണ് പ്രധാനമായും സമരം ബാധിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് 500 ഓളം സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്.
ഭീകര സംഘടനകള്‍ക്ക് ധന സഹായം നല്‍കുന്നവരെ കണ്ടെത്തി പിടികൂടുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പോലീസ് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.
അടുത്ത സെപ്റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ അംഗല മെര്‍ക്കലിന് പിന്തുണ നൽകുമെന്ന് സി എസ് യു നേതാവായ ഗെര്‍ഡ് ഹാസല്‍ഫെല്‍റ്റ് ആണ് വ്യക്തമാക്കിയത്.
നേഴ്സറി സ്കൂളിലേക്ക് അപേക്ഷ നൽകിയിട്ടും കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാത്ത പക്ഷം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജര്‍മന്‍ ഫെഡറല്‍ കോടതി.
ശമ്പളം, കരാര്‍ വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളാണ് ജീവനക്കാരുടെ പണിമുടക്കിനു കാരണമായിരിക്കുന്നത്.