നിലവിലെ വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാക്കാനാണ് നീക്കം. ഇതിന് പകരം തൊഴിലാളിയെ മാന്‍ പവര്‍ അതോറിറ്റി നേരിട്ട് സ്പോണ്സര് ചെയ്യുന്ന രീതി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും ഒരു സ്പോണ്‍സറുടെ കീഴില്‍നിന്ന് ഇഖാമ (താമസാനുമതി രേഖ) മറ്റൊരാളുടെ കീഴിലേക്കു മാറ്റുന്നതിനും കുവൈത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. തൊഴില്‍ വകുപ്പില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കുവൈത്ത് മനുഷ്യശേഷി അതോറിറ്റിയുടെ ഫര്‍വാനിയയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ യൂസഫ് അല്‍ അര്‍ദി അറിയിച്ചു.
ലൈസൻസ് നൽകിയ സ്ഥാപനത്തിൽ ചെന്ന് വിദേശികൾ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്
കുവൈത്തില്‍ അദ്ധ്യാപക ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. പൊതു വിദ്യാലയങ്ങളിലാണ് അദ്ധ്യാപക ക്ഷാമം അനുഭവപ്പെടുന്നത്. രാജ്യത്ത് മിക്കവാറും സര്‍ക്കാര്‍ വകുപ്പുകളും മന്ത്രാലയങ്ങളും സ്വദേശിവത്കരണത്തിലേക്ക് നീങ്ങുകയാണ്.
അനധികൃത പണപ്പിരിവ് നടത്തുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ചയാണ് സിമ്പോസിയം. മനുഷ്യക്കച്ചവടം ഇല്ലാതാക്കി അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒരുവര്‍ഷത്തിനിടെ അഞ്ചു ശതമാനത്തിന്റെ വര്ധനയുണ്ടായതോടൊപ്പം വാഹനങ്ങള്‍ അധികരിച്ചതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്വദേശികളും വിദേശികളുമായി ഉത്സവ നഗരിയാക്കി മാറ്റി. കുവൈത്ത് പോലീസ് അഗ്നിശമന സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ സുരക്ഷാ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം ഒരുക്കിയിരുന്നു.
വിദേശികളെ രാജ്യത്തു മറവു ചെയ്യുന്നതിന് ഫീസ് ചുമത്തണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം. മൃതദേഹം സംസ്കരിക്കുന്നതിന് അതാതു രാജ്യത്തെ എംബസികളില്‍ നിന്ന് ഫീസ് ഈടാക്കണമെന്നാണ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഡോ ഹസന് കമാല്‍ അഭിപ്രായപ്പെട്ടത്.
സ്വദേശി യുവാക്കള്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പുതിയ അവസരങ്ങള്‍ ഉണ്ടായിട്ടുവേണം ഇവര്‍ക്ക് ജോലി നല്കാന് എന്നതിനാലാണ് പിരിച്ചുവിടല്‍ പദ്ധതി ഉടന്‍ നടപ്പാക്കാനൊരുങ്ങുന്നത്.