കുവൈറ്റിൽ പതിനാറ് വയസ്സ് കഴിഞ്ഞവരെ ഇനിമുതൽ പ്രായപൂർത്തിയായവരായി കണക്കാക്കും. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഈ രീതി നിലവിൽ വരും.
നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ഹെല്പ് ഡെസ്കുമായി വെല്‍ഫെയര്‍ കേരള കുവൈറ്റ്. കേരള സര്‍ക്കാറിന് കീഴിലെ നോര്‍ക്കയുടെ സേവനങ്ങളും ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കുവൈറ്റിൽ ഡി.എന്‍.എ പരിശോധന കുറ്റവാളികള്‍ക്ക് മാത്രമായിരിക്കുമെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അറിയിച്ചു.
കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ഇഖാമ പുതുക്കാൻ വൈദ്യപരിശോധന നിർബന്ധമാക്കിയ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു.
വരുമാനം കുറഞ്ഞ വിദേശ തൊഴിലാളികൾക്കായി കുവൈറ്റിൽ പ്രത്യേക പാർപ്പിട നഗരം ഒരുങ്ങുന്നു. 20000 തൊഴിലാളികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലേബർ സിറ്റിയുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ സൗത്ത് ജഹറയിൽ പൂർത്തിയാകും.
കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരനെ രക്ഷിക്കാൻ ആവശ്യമായി ഇടപെടലുകൾ നടത്തുമെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
ഇഖാമ കാലാവധി കഴിയുന്നതിന് മുമ്പ് ജോലിക്കാരെ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോണ്സര്മാര്ക്ക് നിര്‍ദേശം നൽകിയിട്ടുമുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഇഖാമ സ്റ്റിക്കറിന് പകരമായി പാസ്സ്പോര്‍ട്ട്, സിവില്‍ ഐഡി ഡാറ്റകളും സ്പോണ്‍സറെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയ കാർഡ് നടപ്പാക്കുന്നതാണ് പദ്ധതി.
വൈറ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നാടുകടത്തിയത് 10 ലക്ഷത്തിലേറെ വിദേശികളെയെന്ന് കണക്കുകൾ.
കാലാവസ്ഥ ചൂടില്‍നിന്ന് തണുപ്പിലേക്ക് മാറുന്നതിന്‍െറ മുന്നോടിയായുള്ള ചില പ്രതിഭാസങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പൊടിക്കാറ്റെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.