യെമനിൽ നിന്ന് രോഗബാധ ഒമാനിലേക്ക് എത്തുന്നപക്ഷം അവ നേരിടാന്‍ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ആരൊഗ്യവിഭാഗം അധികൃതർ അറിയിച്ചു.
ലേബര്‍ ക്ലിയറന്‍സ് ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകൾ സർക്കാർ നടത്തുന്നുണ്ടെന്ന് ഒരു പ്രമുഖ അറബ് പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദേശികള്‍ വീടുകളില്‍ നടത്തുന്ന അനധികൃത മെസ്സുകള്‍ക്ക് എതിരെ അന്വേഷണം നടത്തുന്നതായിരിക്കുമെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു.
മസ്കറ്റ് ബങ്കിന്റെ എ.ടി.എം, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാട്ടിലേക്ക് അയയ്ക്കാവുന്ന പരമാവധി പരിധി ആയിരം റിയാലാക്കി കഴിഞ്ഞ ആഗസ്ത് 15-നാണ് നിജപ്പെടുത്തിയിരുന്നത്. ഇതാണിപ്പോൾ നീക്കം ചെയ്യുന്നത്.
മസ്കത്ത് യൂണിവേഴ്സിറ്റി അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്ത്തനമാരംഭിക്കുന്നതായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. വിദേശ സര്‍വകലാശാലയുമായി സഹകരിച്ചാണ് യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിക്കുന്നത്.
വിദ്യാർത്ഥികളെ അധ്യാപകർ ശാരീരികമായി ശിക്ഷിക്കുന്നതിനും ക്ലാസിൽ നിന്നും പുറത്താക്കുന്നതിനും മസ്കറ്റിൽ വിലക്ക്.
മസ്കറ്റ്: ഒമാനിലെ ഗതാഗത ചെലവ് 6.57 ശതമാനം വർധിച്ചു. ഇത് രാജ്യത്തെ പണപ്പെരുപ്പം വർധിക്കാനും കാരണമായി. സെപ്റ്റംബറില്‍ 1.33 ശതമാനത്തിന്‍െറ വര്‍ധനവാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായത്. ഭവന, ജല, വൈദ്യുതി, ഗ്യാസ് അടക്കം ഇന്ധനങ്ങളുടെ ചെലവ് 0.77 ശതമാനവും കൂടിയതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷമാദ്യം ഇന്ധന വിലനിയന്ത്രണം നീക്കിയശേഷം എല്ലാ മാസവും ഗതാഗതചെലവ് വർധിക്കുന്ന പ്രവണതയാണുള്ളത്. പെട്രോള്‍ വില കഴിഞ്ഞ ജനുവരി പകുതിയിലേക്കാള്‍ അമ്പതു ശതമാനത്തിലേറെ വർധിച്ചിട്ടിട്ടുണ്ട്. വിദ്യാഭ്യാസ ചെലവിലും 3.03 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. […]
ഐഎംഎഫിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യതി ജലസബ്സിഡി വെട്ടിക്കുറക്കുക, ആഭ്യന്തരവിപണയില്‍ ഇന്ധന വില വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ ഒമാൻ സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.
ദേശീയ സ്ഥിതിവിവരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. മരിച്ചവരിൽ കൂടുതലും പുരുഷന്മാരാണ്. 2016 ആഗസ്ത് വരെ 145 പുരുഷന്മാരാണ് റോഡപകടത്തിൽപ്പെട്ട് മരിച്ചിരിക്കുന്നത്.
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശം ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ തള്ളിയതായി സെൻട്രൽ ബാങ്ക് ചെയർമാൻ അറിയിച്ചു.