വിസ റദ്ദാക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള നിയമം ഒമാൻ എടുത്തുകളയുന്നു.
മസ്കറ്റ്: വിസ റദ്ദാക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള നിയമം ഒമാൻ എടുത്തുകളയുന്നു. മാനവവിഭവ മന്ത്രാലം ഉപദേശകന്‍ സൈദ് ബിന്‍ നാസര്‍ അല്‍ സാദിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പരിഷ്കരിച്ച തൊഴിൽ നിയമം ഒമാൻ വൈകാതെ പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായാണ് എൻഒസി നിയമം നീക്കം ചെയ്യുന്നത്. 2014 ജുലൈ ഒന്ന് മുതൽ പ്രാബല്യത്തില്‍ വന്ന എൻഒസി നിയമത്തിലൂടെ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികളുടെ തൊഴില്‍ നഷ്ടപ്പെടുകയും ജോലി മാറാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാകുകയും ചെയ്തിരുന്നു.
രാജ്യത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമം എടുത്തുകളയുന്നത്. ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കം വിവിധ മേഖലകളില്‍ ഇത് സംബന്ധിച്ച ആവശ്യമുയർന്നിരുന്നു. നേരത്തെ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ എന്‍ ഒ സി നിയമത്തിൽ മാറ്റം വരുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
മുകളില്‍ കൊടുത്തിരിക്കുന്ന
നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരും