പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനു മറുപടിയായി ആരോഗ്യമന്ത്രി ഫിലിപ്പ് ഡുന്നെയാണു ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ കൺസൾട്ടന്റുമാരിൽ എട്ടായിരം പേർ £142,500ൽ അധികം സമ്പാദിക്കുന്നുണ്ടെന്നാണു അദ്ദേഹം അറിയിച്ചത്.
എൻഎച്ച്എസിൽ നേഴ്സുമാരുടെ എണ്ണത്തിലെ അപര്യാപ്തത മൂലം നേഴ്സുമാർ ചെയ്യേണ്ടതായിട്ടുള്ള സേവനങ്ങൾ പലതും ഹെൽത്ത് കെയർ അസിസ്റ്റണ്ടുമാർക്ക് ചെയ്യേണ്ടി വരുന്നതായുള്ള ആശങ്കയുണർത്തുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.
കുട്ടികൾക്ക് 95 ശതമാനം ഹാജർനിലയുണ്ടെങ്കിൽ ടേം ടൈമിൽ അവധിയാഘോഷത്തിനു കൊണ്ട് പോകാമെന്ന് ഡെർബിഷയ്ർ കൗൺസിൽ. ഇത്തരത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പോകുന്നതിനു പിഴ ഈടാക്കിയിരുന്ന രീതിയിലാണു കൗൺസിൽ മാറ്റം വരുത്തിയിരിക്കുന്നത്.
വിവിധ സൂപ്പർമാർക്കറ്റുകളും സ്ഥാപനങ്ങളും ഉപേക്ഷിക്കുന്ന സാധനങ്ങളാണു ഇവിടെ ലഭിക്കുക. കയ്യിലുള്ള തുച്ഛമായ കാശ് നൽകി ഇവ സ്വന്തമാക്കാം. റിയൽ ജങ്ക് ഫുഡ് ക്യാമ്പെയിൽ നടത്തിപ്പുകാരാണു ഈ സൂപ്പർമാർക്കറ്റിനു പിന്നിൽ.
ബ്രിട്ടണിലെ ഏറെ പ്രസിദ്ധമായ ലണ്ടൻ ബ്രിഡ്ജ് / ടവർ ബ്രിഡ്ജ് അറ്റകുറ്റപണികൾക്കായി ഒക്റ്റോബർ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് അടച്ചിടുന്നു.
ലണ്ടന്‍: മൈക്രോസോഫ്റ്റിന്റെ വിഡിയോ ചാറ്റിങ് ആപ്ലിക്കേഷനായ സ്കൈപ്പിന്റെ ലണ്ടനിലെ ഓഫീസ് പൂട്ടുന്നു. ഇതുവഴി 400 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ലണ്ടനിലെ ഒാഫീസ് പൂട്ടുമെങ്കിലും റെഡ്മൗണ്ട്, പലോ ആള്ട്ടാ, വാന്‍കൂവര്‍ തുടങ്ങി യൂറോപ്യന്‍ നഗരങ്ങളിലുള്ള സ്കൈപിെന്റ ഒാഫീസുകള്‍ കമ്പനി നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ വിഡിയോ ചാറ്റിങ് ആപ്പുകളിലൊന്നാണ് സ്കൈപ്പ്. സമീപകാലത്ത് വാട്സ്ആപിനും ഫേസ്ബുക് മെസെഞ്ചറിനും പ്രചാരമേറിയതോടെ സ്കൈപ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകുന്നത് സംബന്ധിച്ച് ബ്രിട്ടണുമായുള്ള ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങുമെന്ന് ചെയര്മാന് ഡൊണാള്‍ഡ് ടസ്ക് അറിയിച്ചു.
യുകെയിൽ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പിഴ 100 പൗണ്ടിൽ നിന്നും 200 പൗണ്ടായി ഉയർത്താൻ തീരുമാനം.
ലണ്ടന്‍, ഹാംപ്ഷയര്‍, ഓക്സ്ഫോര്‍ഡ് ഷയര്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, ഗ്രേറ്റര്‍ലണ്ടന്‍ എന്നീ പ്രദേശങ്ങളിലാണു മഴയെ തുടർന്ന് വെള്ളം പൊങ്ങിയത്. നേരത്തെ അന്തരീക്ഷ താപനില 30 ഡിഗ്രി വരെ ഉയര്‍ന്നിരുന്നതിനാൽ അപ്രതീക്ഷിതമായിരുന്നു മഴ.
ലൈ വരെയുള്ള കണക്കുകൾ പ്രകാരം 4.9 ശതമാനമാണു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.