Currency

ജര്‍മനിയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം പരാജയം

സ്വന്തം ലേഖകൻMonday, November 20, 2017 9:32 pm

സിഡിയുവും എഫ്ഡിപിയും ഗ്രീന്‍ പാര്‍ട്ടിയും ഉള്‍പ്പെടുന്ന ജമൈക്കന്‍ മുന്നണി രൂപീകരിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് എഫ്ഡിപി പിന്‍മാറി

ബർലിൻ: സിഡിയുവും എഫ്ഡിപിയും ഗ്രീന്‍ പാര്‍ട്ടിയും ഉള്‍പ്പെടുന്ന ജമൈക്കന്‍ മുന്നണി രൂപീകരിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് എഫ്ഡിപി പിന്‍മാറിയതിനെ തുടർന്ന് ജര്‍മനിയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് ആറു മണിക്കുള്ളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നായിരുന്നു എഫ്ഡിപിയുടെ ആവശ്യം. അതിനു ശേഷവും ചര്‍ച്ച തുടര്‍ന്നെങ്കിലും തീരുമാനമാകാതെ വരികയായിരുന്നു.

ചര്‍ച്ച പൂര്‍ണമായി പരാജയപ്പെട്ടാല്‍ ജര്‍മനിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. കഴിഞ്ഞ സര്‍ക്കാരില്‍ പങ്കാളികളായിരുന്ന എസ്പിഡി ഇക്കുറി പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x