Currency

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാജിവച്ചു

സ്വന്തം ലേഖകന്‍Friday, December 23, 2016 4:18 pm

രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അക്കാദമിക് രംഗത്തേക്കു മടങ്ങാന്‍ വേണ്ടിയാണു രാജിയെന്നാണ് ജങ് രാജിക്ക് ശേഷം പ്രതികരിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു 2013 ജൂലൈയിലാണു ജങ് ചുമതലയേറ്റത്. പകരക്കാരനായി പരിഗണിക്കുന്നവരില്‍ അല്‍ഫോന്‍സ് കണ്ണന്താനവും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാജിവച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അക്കാദമിക് രംഗത്തേക്കു മടങ്ങാന്‍ വേണ്ടിയാണു രാജിയെന്നാണ് ജങ് രാജിക്ക് ശേഷം പ്രതികരിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു 2013 ജൂലൈയിലാണു ജങ് ചുമതലയേറ്റത്. പകരക്കാരനായി പരിഗണിക്കുന്നവരില്‍ അല്‍ഫോന്‍സ് കണ്ണന്താനവും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹകരണത്തിന് നജീബ് ജങ് നന്ദി പറഞ്ഞു. തന്റെ അധികാര കാലത്ത് മികച്ച സഹകരണവും സഹായവുമാണ് മോഡി സര്‍ക്കാരില്‍ നിന്ന് കിട്ടിയതെന്നാണ് അദ്ദേഹം പറഞ്ഞത്. രാജി അറിയിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ കെജ്‌രിവാളിനും നജീബ് ജങ് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. രാജിയില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും അദ്ഭുതം പ്രകടിപ്പിച്ചു. ജങ് ഒഴിവാകേണ്ടി വന്നതിന്റെ കാരണം ബിജെപി വെളിപ്പെടുത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഫ്. ഗവര്‍ണമാര്‍ക്കു നിശ്ചിത ഭരണകാലാവധിയില്ല. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലിലൂടെ സംഭവബഹുലമായിരുന്നു നജീബ് ജങ്ങിന്റെ ഭരണ കാലാവധി.

മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ജങ് സ്വയം വിരമിച്ചശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വിവിധ തസ്തികകള്‍ വഹിച്ചു. ജാമിയ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവിയും വഹിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കം ഡല്‍ഹി ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും വരെ നീണ്ടിരുന്നു. രണ്ട് വര്‍ഷം നീണ്ട ഡല്‍ഹി ഭരണത്തില്‍ ഡല്‍ഹിയിലെ ജനങ്ങളുടെ സഹകരണത്തിനും സ്‌നേഹത്തിനും ജങ് നന്ദി പറയുന്നു. പ്രത്യേകിച്ചും ഡല്‍ഹി രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്ന ഒരു വര്‍ഷം ജനങ്ങളില്‍ നിന്ന് കിട്ടിയ നിര്‍ലോഭമായ പിന്തുണ അവിസ്മരണീയമാണ്. ഡല്‍ഹിയിലെ ഭരണം സുഗമമാക്കാന്‍ സഹായിച്ചത് ആ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.18 മാസം കാലാവധി ബാക്കി നില്‍ക്കെയാണ് ജങിന്റെ രാജിപ്രഖ്യാപനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാജിവച്ചു”

  1. Magnificent beat ! I would like to apprentice at the same time as you
    amend your site, how can i subscribe for a blog website?
    The account aided me a appropriate deal. I were a little bit familiar of this your
    broadcast offered shiny transparent idea

  2. Freddy says:

    Hi there, just became aware of your blog through
    Google, and found that it is truly informative. I am
    going to watch out for brussels. I will appreciate if you continue this in future.
    A lot of people will be benefited from your writing. Cheers!

Comments are closed.

Top
x