Currency

വരുംതലമുറ ട്രെയിനുമായി ജർമ്മൻ റെയിൽവേ

സ്വന്തം ലേഖകൻSunday, November 12, 2017 9:47 am

ജിംനേഷ്യവും ടിവികളുമൊക്കെയായി എല്ലാവിധ ആധുനിക സൗകര്യങ്ങളും ട്രെയിനിന്റെ ഭാഗമാണ്.

ബർലിൻ: നിരവധി പുത്തൻ സൗകര്യങ്ങളോട് കൂടിയ വരുംതലമുറ ട്രെയിൻ റെയ്ല്‍വേ ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. യാത്രാ സൗകര്യങ്ങളില്‍ ഡ്രൈവർ ആവശ്യമില്ലാത്ത കാറുകളുമായി മത്സരിക്കാനുള്ള ശേഷിയാണ് ട്രെയിൻ വാഗ്ദാനം ചെയ്യുന്നത്. ജിംനേഷ്യവും ടിവികളുമൊക്കെയായി എല്ലാവിധ ആധുനിക സൗകര്യങ്ങളും ട്രെയിനിന്റെ ഭാഗമാണ്.

ഐഡിയ ട്രെയിൻ എന്നാണ് ന്തിനു നല്‍കിയിരിക്കുന്ന പേര്. ന്യൂറംബര്‍ഗിലായിരുന്നു പ്രദര്‍ശനം. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും ഗെയിം കണ്‍സോളുകളും ഉണ്ടാകും. പിന്നോട്ടുള്ള യാത്ര ഇഷ്ടപ്പെടാത്തവര്‍ക്കായി, സീറ്റുകള്‍ ഏതു വശത്തേക്കും തിരിക്കാനും സൗകര്യമുണ്ട്.

ജര്‍മന്‍ റെയ്ല്‍വേയുടെ പ്രാദേശിക സബ്സിഡയറി കമ്പനി മേധാവിയായ ക്രിസ്റേറാഫ് ക്രാളറുടെ നേതൃത്വത്തിലാണ് ഐഡിയ ട്രെയിനിന്റെ നിർമ്മാണം. ഭാവിയില്‍ റോഡ് ഗതാഗതത്തെക്കാള്‍ ആകര്‍ഷകമായി ട്രെയിൻ യാത്രയെ നിലനിര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x