Currency

സൗദിയുടെ തെക്ക് പടിഞ്ഞാറ് പ്രദേശത്തു ഭൂചലനം

സ്വന്തം ലേഖകന്‍Saturday, November 4, 2017 6:33 pm

 

ജിദ്ദ: സൗദിയുടെ തെക്ക് പടിഞ്ഞാറ് പ്രദേശത്തു ഭൂചലനം. സൗദി ജിയോളജികള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. നമ്മാസ് എന്ന ചെറുപട്ടണത്തിനു സമീപം വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ നാല് ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനം നമ്മാസില്‍ നിന്ന് 16 കിലോമീറ്റര്‍ വടക്കാണ് ഉണ്ടായത്. എന്നാല്‍ ഇതുമൂലം ഭൂപ്രതലത്തില്‍ അസാധാരണമായ ഒന്നും ഉണ്ടായിട്ടില്ലെന്നും വിവരങ്ങള്‍ കൈമാറുമ്പോള്‍ ആധികാരികത ഉറപ്പുവരുത്തണമെന്നും അസീര്‍ പ്രവിശ്യാ ഗവര്‍ണറേറ്റ് പൊതുജനങ്ങളെ ഓര്‍മപ്പെടുത്തി.

സൗദിയിലെ ഒരു ടൂറിസ്റ്റു കേന്ദ്രവും പ്രകൃതി രമണീയവുമായ കാര്‍ഷിക പ്രധാനമായ പ്രദേശമാണ് നമ്മാസ്. സൗദിയില്‍ പലയിടങ്ങളിലായി വലിയ തീവ്രതയിലല്ലാതെയുള്ള ഭൂചലനങ്ങള്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ മാസം 17ന്ു യാമ്പൂ നഗരത്തില്‍ നിന്ന് 91 കിലോമീറ്റര്‍ ദൂരത്തായി ചെങ്കടലില്‍ ഭൂചലനമുണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x