Currency

മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ ഇന്നും വിമാന ട്രെയിന്‍ സര്‍വീസുകള്‍ വൈകി

സ്വന്തം ലേഖകന്‍Saturday, December 3, 2016 12:36 pm

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞുമൂലം ഡല്‍ഹിയില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ദീര്‍ഘദൂര ട്രെയിനായ രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നുള്ള 81 ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി. ഇന്നും നാളെയും ഓടേണ്ട 13 ട്രെയിനുകള്‍ റദ്ദാക്കി. 40 ട്രെയിനുകളുടെ സമയം മാറ്റിയെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജധാനി, തുരന്തോ, സമ്പര്‍ക്ക് ക്രാന്തി, പുരുഷോത്തം, ഉത്കല്‍, നന്ദന്‍ കാനന്‍, ഹിരാകുഡ് എക്‌സ്പ്രസുകള്‍ക്ക് മുന്‍ നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്താനായില്ല.

റണ്‍വേ ദൃശ്യമാകാത്തതിനാല്‍ ഇന്നും പല വിമാന സര്‍വീസുകള്‍ വൈകി. ഒമ്പത് അന്താരാഷ്ട്ര വിമാനങ്ങളും നാല് ആഭ്യന്തര വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തിയത്. ഡല്‍ഹി ലക്‌നൗ വിമാനം റദ്ദാക്കി. ഇന്നലെ 140 വിമാനങ്ങള്‍ വൈകുകയും ഏഴെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ ഇന്നും വിമാന ട്രെയിന്‍ സര്‍വീസുകള്‍ വൈകി”

  1. I constantly emailed this web site post page to all my associates, as
    if like to read it then my friends will too.

  2. I’ll right away snatch your rss feed as I can not in finding your e-mail subscription link or newsletter service.
    Do you have any? Please let me understand in order that I may just subscribe.
    Thanks.

Comments are closed.

Top
x