
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ആശ്രിത വീസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെയാണ് നികുതി. 2017 ലെ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം ധനമന്ത്രാലയം മുന്നോട്ടു വച്ചിരിക്കുന്നത്. പുതിയ നീക്കം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷണം.
സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്പനികള്‍ക്ക് ഇളവു നല്‍കാനും നിര്‍ദേശമുണ്ട്. പ്രവാസികളുടെ വരുമാനം അനുസരിച്ച് മൂന്നു സ്ലാബുകളില്‍ നികുതി ഏര്‍പ്പെടുത്താനാണ് നിര്‍ദേശമെന്നാണ് സൂചന. സ്വദേശികള്‍ കൂടുതലുള്ള കമ്പനികളില്‍ നികുതി കുറവും, സ്വദേശികള്‍ കുറവുള്ള സ്ഥാപനങ്ങളില്‍ നികുതി കൂടുതല്‍ ഏര്‍പ്പെടുത്താനുമാണ് നിര്‍ദേശം. ഇതുവഴി പ്രതിവര്‍ഷം 2400 ബില്യണ്‍ സൗദി റിയാല്‍ സമ്പാദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Asking questions are in fact pleasant thing if you are not understanding something entirely, however this article offers pleasant understanding even.
Incredible points. Solid arguments. Keep up the great effort.