കിങ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്സ്പോര്ട്ടേഷന് പദ്ധതിയുടെ ഭഗമായുള്ളതാണ് മെട്രോ. സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മന്ത്രി സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തുകയും പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദെയുടെ് കത്ത് കൈമാറുകയും ചെയ്തു.
റിയാദ്: പണിപൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോ പദ്ധതി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക്ക് സന്ദര്‍ശിച്ചു. കിങ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്സ്പോര്ട്ടേഷന് പദ്ധതിയുടെ ഭഗമായുള്ളതാണ് മെട്രോ. സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മന്ത്രി സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തുകയും പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദെയുടെ് കത്ത് കൈമാറുകയും ചെയ്തു.
ആറ് ലൈനുകളിലായി 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോയുടെ 4,5,6 ലൈനുകളാണ് ഫ്രഞ്ച് കമ്പനി കരാറെടുത്തിട്ടുള്ളത്. പദ്ധതിയുടെ 48 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. വിദേശത്ത് നിര്‍മിക്കുന്ന മെട്രോ ബോഗികള്‍ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് റിയാദിലെത്തിക്കുക.
വര്‍ധിച്ചുവരുന്ന റിയാദിലെ ജനസംഖ്യക്കനുസരിച്ച് ഗതാഗതം സുഗമമാക്കാനും ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും മെട്രോ പദ്ധതി സഹായകമാവുമെന്നും ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അഹമ്മദ് അല്ദരീസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.