Currency

ജർമ്മൻ വിമാനത്താവളങ്ങൾ പാസ്പോർട്ട് പരിശോധന കർശനമാക്കി

സ്വന്തം ലേഖകൻTuesday, April 25, 2017 9:21 pm

എയർപോർട്ടുകളെ കൂടാതെ യൂറോപ്യൻ രാജ്യാതിർത്തികളിലും ബ്രേമൻ, ഹംബുർഗ്, കീൽ തുറമുഖങ്ങളിലും പാസ്പോർട്ടുകളും മറ്റു യാത്രാരേഖകളും കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം

ബർലിൻ: ഭീകരാക്രമണങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ജർമ്മനിയിലെ വിമാനത്താവളങ്ങളിൽ പാസ്പോർട്ട് പരിശോധന കർശനമാക്കി. എയർപോർട്ടുകളെ കൂടാതെ യൂറോപ്യൻ രാജ്യാതിർത്തികളിലും ബ്രേമൻ, ഹംബുർഗ്, കീൽ തുറമുഖങ്ങളിലും പാസ്പോർട്ടുകളും മറ്റു യാത്രാരേഖകളും കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

ഫ്രാൻസിലുണ്ടായ ആക്രമണം, ജർമനിയിൽ ടർക്കി പൗരന്മാരുടെ ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പു സമയത്തുണ്ടായ അക്രമ സംഭവങ്ങൾ എന്നിവയ്ക്കു പുറമെ വർധിച്ചുവരുന്ന കവർച്ചാസംഭവങ്ങളും മുൻ നിർത്തിയാണ് തീരുമാനം. ർമനിയിൽ വരുന്ന ടൂറിസ്റ്റുകൾ അടക്കമുള്ള വിദേശികൾ പരിശോധനയുമായി സഹകരിക്കണമെന്ന് ജർമൻ ആഭ്യന്തര വകുപ്പും വിദേശകാര്യ വകുപ്പും അഭ്യർഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x