ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ മുന്നോട്ടുവച്ച ഡെഡ്ലൈന്‍ ജര്‍മന്‍ മന്ത്രിസഭ അംഗീകരിച്ചു.
ബർലിൻ: ജര്‍മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 24ന് നടക്കും. ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ മുന്നോട്ടുവച്ച ഡെഡ്ലൈന്‍ ജര്‍മന്‍ മന്ത്രിസഭ അംഗീകരിച്ചു. പ്രസിഡന്റ് ജോവാഹിം ഗൗക്ക് ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമാകുക.
നേരത്തെ സെപ്റ്റംബര്‍ 17 എന്ന തീയതിയും തെരഞ്ഞെടുപ്പിനായി പരിഗണിച്ചിരുന്നെങ്കിലും ബവേറിയയിലെ വേനലവധിയുമായി അകലം കുറവാണെന്ന കാരണത്താല്‍ ഇതു തള്ളുകയായിരുന്നു. ഞായറാഴ്ചയോ പൊതു അവധി ദിവസമോ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജർമ്മൻ നിയമം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.