Currency

ജർമ്മനിയിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് എസ്പിഡി സന്നദ്ധത അറിയിച്ചു

സ്വന്തം ലേഖകൻSunday, November 26, 2017 12:07 pm

ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷമായ എസ്പിഡി സന്നദ്ധത അറിയിച്ചു.

ബർലിൻ: ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷമായ എസ്പിഡി സന്നദ്ധത അറിയിച്ചു. എതിര്‍ക്കാന്‍ വേണ്ടി മാത്രമുള്ള എതിര്‍പ്പുകള്‍ എസ്പിഡിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷൂള്‍സ് പറഞ്ഞു.

എസ്പിഡിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷ ആംഗല മെർക്കലും കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചു. അതേസമയം സര്‍ക്കാരിന്റെ ഭാഗമാകാനാണോ, അതോ മെര്‍ക്കലിനു രൂപീകരിക്കാന്‍ കഴിയുന്ന ന്യൂനപക്ഷ സര്‍ക്കാരിനു പുറത്തുനിന്നു പിന്തുണ കൊടുക്കാനാണോ എസ്പിഡി ഉദ്ദേശിക്കുന്നതെന്ന് മാര്‍ട്ടിന്‍ ഷൂള്‍സ് വ്യക്തമാക്കിയിട്ടില്ല.

പുതിയ സൂചനകള്‍ പ്രതീക്ഷാ നിര്‍ഭരമാണെന്നും, തന്റെ പാര്‍ട്ടി എപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും സിഡിയു വൈസ് പ്രസിഡന്റ് ജൂലിയ ക്ളോക്നര്‍ പ്രതികരിച്ചു.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x