Currency

മാര്‍ച്ച് മുതല്‍ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുമെന്ന് ജര്‍മനി

Saturday, January 14, 2017 8:41 pm

ബര്‍ലിന്‍: രാജ്യത്തേക്ക് പ്രവേശിക്കുന്ന അഭയാര്‍ഥികളെ മാര്‍ച്ച് മുതല്‍ ജര്‍മനി ഗ്രീസിലേക്ക് മടക്കി അയക്കുമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ഡബ്ലിന്‍ കരാര്‍ അനുസരിച്ച്, അഭയാര്‍ഥികള്‍ ആദ്യം പ്രവേശിക്കുന്ന രാജ്യങ്ങളായ ഗ്രീസും ഇറ്റലിയും ഇക്കാര്യം രേഖപ്പെടുത്തണം. ഈ അഭയാര്‍ഥികള്‍ യൂറോപ്യന്‍ യൂനിയനില്‍പെട്ട മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അവരെ ആദ്യം എത്തിയിടത്തേക്കുതന്നെ മടക്കി അയക്കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ 2015ല്‍ ഡബ്ലിന്‍ കരാര്‍ അഞ്ചുവര്‍ഷത്തേക്ക് റദ്ദാക്കി. ഈ കരാര്‍ പുനസ്ഥാപിച്ചാണ് ജര്‍മനി അഭയാര്‍ഥികളെ മാര്‍ച്ച് മുതല്‍ ഗ്രീസിലേക്കുതന്നെ മടക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ മോശം സാമൂഹിക പശ്ചാത്തലമാണ് ഇതിന് കാരണമായി ജര്‍മനി ചൂണ്ടിക്കാണിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x