ഇരുപതാം നൂറ്റാണ്ടിലെ ലോകം ഓവര്‍ടേക്ക് ചെയ്യപ്പെടുകയാണ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബർലിൻ: അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിന്റെ ഭരണകാലം ലോകത്തിന് കഷ്ടകാലമായിരിക്കുമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീൻമെയർ.
ഇരുപതാം നൂറ്റാണ്ടിലെ ലോകം ഓവര്‍ടേക്ക് ചെയ്യപ്പെടുകയാണ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയുമായുള്ള ജർമ്മനിയുടെ ബന്ധം കൂടുതൽ ദുഷ്കരമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നേരത്തെ നൽകിയിരുന്നു. യൂറോപ്പിലെ ട്രംപിന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളാണ് സ്റ്റീന്‍മെയര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.