Currency

ഭീകരരാകാൻ സാധ്യതയുള്ളവർക്ക് ടാഗുമായി ജർമ്മനി

സ്വന്തം ലേഖകൻTuesday, January 10, 2017 8:17 pm

നിയമനിർമ്മാണം സംബന്ധിച്ച് പോലീസ് മേധാവികളുമായി നീതിന്യായ വകുപ്പു മന്ത്രി ഹെയ്കോ മാസ് ചര്‍ച്ച നടത്തിവരികയാണ്

ബർലിൻ: ഭീകരപ്രവർത്തനം നടത്താൻ സാധ്യതയുള്ളവർക്ക് ഇലക്ട്രോണിക് ടാഗ് ധരിപ്പിക്കാനുള്ള നിയമനിർമ്മാണത്തിന് ജർമ്മനി തയ്യാറെടുക്കുന്നു. സംശയം തോന്നുന്ന ആളുകൾക്ക് വിചാരണ കൂടാതെ ഇത്തരത്തില്‍ ടാഗ് ധരിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കൊണ്ടുവരുന്നത്.

ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നിയമനിർമ്മാണം സംബന്ധിച്ച് പോലീസ് മേധാവികളുമായി നീതിന്യായ വകുപ്പു മന്ത്രി ഹെയ്കോ മാസ് ചര്‍ച്ച നടത്തിവരികയാണ്. രാജ്യത്ത് അപകടകാരികളായ 600 പേരോളം ശിക്ഷിപ്പെടാതെ കഴിയുന്നു എന്നാണ് കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x