മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ് പോലുള്ള ഗുരുതര രോഗങ്ങള്‍, നിരന്തരമായ വേദന, ഗുരുതരമായ വിശപ്പില്ലായ്മ, കീമോതെറാപ്പി കാരണമുള്ള തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മരിജുവാന അഥവാ കഞ്ചാവ് പ്രിസ്ക്രൈബ് ചെയ്യാൻ ഡോക്റ്റർമാർക്ക് അനുമതിയുണ്ടായിരിക്കും.
ബർലിൻ: മെഡിക്കൽ മരിജുവാന നിയമവിധേയമാക്കാനുള്ള സർക്കാർ നിർദേശത്തിന് ജർമ്മൻ പാര്‍മലെന്റിന്റെ അംഗീകാരം. രോഗങ്ങള്‍ ഉള്ളവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഹെര്‍മന്‍ ഗ്രോഹെ പറഞ്ഞു.
ഇതോടെ, മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ് പോലുള്ള ഗുരുതര രോഗങ്ങള്‍, നിരന്തരമായ വേദന, ഗുരുതരമായ വിശപ്പില്ലായ്മ, കീമോതെറാപ്പി കാരണമുള്ള തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മരിജുവാന അഥവാ കഞ്ചാവ് പ്രിസ്ക്രൈബ് ചെയ്യാൻ ഡോക്റ്റർമാർക്ക് അനുമതിയുണ്ടായിരിക്കും.
മുമ്പ് കഞ്ചാവിന് കടുത്ത നിയന്ത്രണം തന്നെ ജർമ്മനി ഏർപ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.