Currency

ഭാഗികമായി ബുർഖ നിരോധിക്കാൻ ജർമ്മൻ പാർലമെന്റിന്റെ അനുമതി

German CorrespondentFriday, April 28, 2017 3:51 pm

സമീപകാലത്തുണ്ടായ തീവ്രവാദ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാകാര്യങ്ങൾ മുൻനിർത്തിയാണ് ബുർഖയ്ക്ക് ഭാഗികമായി നിരോധനം ഏർപ്പെടുത്തുന്നത്.

ബർലിൻ: ജർമ്മനിയിൽ ഭാഗികമായി ബുർഖ നിരോധിക്കാൻ ജർമ്മൻ പാർലമെന്റ് അനുമതി നൽകി. സമീപകാലത്തുണ്ടായ തീവ്രവാദ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാകാര്യങ്ങൾ മുൻനിർത്തിയാണ് ബുർഖയ്ക്ക് ഭാഗികമായി നിരോധനം ഏർപ്പെടുത്താൻ ജർമ്മൻ പാർലമെന്റിന്റെ ലോവർ ഹൗസ് അനുമതി നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സൈനികർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ എന്നിവരടക്കം പൊതുമേഖല ജീവനക്കാർക്കെല്ലാം നിരോധനം ബാധകമാണ്. ലോവർ ഹൗസിന്റെ അനുമതി ലഭിച്ച ബില്ല്, അപ്പർ ഹൗസിന്റെ അനുമതി ലഭിക്കുന്നതോടെ നിയമമാകും.

പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ അടക്കമുള്ള മുഖം മൂടുന്ന തരം വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ കുറേ കാലങ്ങളായി വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്നുണ്ട്. ഇതോടൊപ്പം തീവ്രവാദ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഭാഗികമായി ബുർഖയ്ക്ക് നിരോധനം ഏർപ്പെടുത്താൻ ജർമ്മനി തീരുമാനിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x