ബില്ലിനെ 393 എം.പിമാര്‍ അനുകൂലിച്ചപ്പോള്‍ 226 പേർ എതിര്‍ത്തു
ബെർലിൻ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. സ്വവര്‍ഗ വിവാഹത്തിനെതിരെയുള്ള ശക്തമായ നിലപാട് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ ഉപേക്ഷിച്ചതിനെ തുടർന്ന് നടന്ന വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹം നിയമപരമാക്കാൻ പാർലമെന്റ് അനുമതി നൽകിയത്. ബില്ലിനെ 393 എം.പിമാര്‍ അനുകൂലിച്ചപ്പോള്‍ 226 പേർ എതിര്‍ത്തു.
സ്വവര്‍ഗക്കാര്‍ കുട്ടികളെ ദത്തെടുക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാൽ എതിര് ലിംഗക്കാര്‍ വിവാഹം കഴിക്കുന്നതു തന്നെയാണ് നല്ലതെന്നാണ് തന്‍െറ നിലപാടെന്ന് വോട്ടെടുപ്പിന് ശേഷം മെർക്കൽ പ്രതികരിച്ചു. ബില്ലിന് എതിരായാണ് മെർകൽ വോട്ട് ചെയ്തത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമവിധേയമായി വിവാഹിതരാകാനും കുട്ടികളെ ദത്തെടുക്കാനും സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.